'തുടക്കം' റിലീസിന് മുൻപ് ജൂഡ് ആന്റണിക്ക് സുചിത്ര മോഹൻലാലിന്റെ സർപ്രൈസ് സമ്മാനം; മൂന്നര ലക്ഷം രൂപയുടെ ലക്ഷ്വറി വാച്ച്

AUGUST 6, 2026, 1:25 AM

കൊച്ചി: വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രചാരണ തിരക്കുകൾക്കിടെയാണ് സുചിത്ര മോഹൻലാൽ നൽകിയ പ്രത്യേക സമ്മാനത്തെക്കുറിച്ച് ജൂഡ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുന്ന നിധിയെന്നാണ് സമ്മാനത്തെ വിശേഷിപ്പിച്ച് സംവിധായകൻ കുറിച്ചത്.

സുചിത്ര മോഹൻലാലിനും വിസ്മയ മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡിന്റെ കുറിപ്പ്.

"ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം. പക്ഷേ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. 'തുടക്കം' കണ്ടതിന് ശേഷം സുചി ചേച്ചി തന്ന മനോഹരമായ സമ്മാനമാണിത്. ജീവിതകാലം മുഴുവൻ ഞാൻ കാത്തുസൂക്ഷിക്കുന്ന നിധി. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമയ്ക്കും ഒരുപാട് നന്ദി, പ്രിയപ്പെട്ട ചേച്ചീ," ജൂഡ് കുറിച്ചു.

vachakam
vachakam
vachakam

Baume & Mercier Riviera ബ്രാൻഡിന്റെ ലക്ഷ്വറി വാച്ചാണ് സുചിത്ര മോഹൻലാൽ ജൂഡ് ആന്തണിക്ക് സമ്മാനിച്ചത്. ഏകദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണിതെന്നാണ് റിപ്പോർട്ടുകൾ.

ഓഗസ്റ്റ് 7-നാണ് 'തുടക്കം' തിയേറ്ററുകളിലെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam