ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഈയിടെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അനിരുദ്ധ് അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോൾ താൻ മലയാളത്തിലേക്കും ഉടൻ സംഗീത സംവിധായകനായെത്തും എന്നറിയിച്ചിരിക്കുകയാണ് അനിരുദ്ധ്. എന്നാൽ ഏതാണ് ചിത്രം എന്നോ ആരാണ് സംവിധായകൻ എന്നോ അനിരുദ്ധ് പറഞ്ഞിട്ടില്ല.
സംഗീത പരിപാടിയായ ഹുക്കും വേള്‍ഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ എത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മലയാള പ്രവേശനത്തേക്കുറിച്ച് അനിരുദ്ധ് വ്യക്തമാക്കിയത്. 2024-ല്‍ ചിത്രീകരണം ആരംഭിക്കുന്ന മലയാളചിത്രത്തിനുവേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. മലയാളത്തിനുപുറമേ മറ്റൊരു ഭാഷയിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. അതൊരു വലിയ പാൻ ഇന്ത്യൻ ചിത്രമായിരിക്കും എന്നും അനിരുദ്ധ് വ്യക്തമാക്കി.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളും സംവിധായകനുമാണ് ചിത്രത്തിന് പിന്നിലുള്ളത്. അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നാണ് അനിരുദ്ധ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്