ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളുമായിരുന്നു ധർമേന്ദ്ര. അദ്ദേഹത്തിന് 350-450 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിന്റെ (ഡിയോൾ ഫാമിലി) മൊത്തം ആസ്തി 1,000 കോടി രൂപയ്ക്കുമുകളിലും വരും.
ധർമ്മേന്ദ്രയ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറിൽ അദ്ദേഹത്തിന് നാല് മക്കളുണ്ടായിരുന്നു: സണ്ണി, ബോബി, അജിത, വിജേത. പിന്നീട് അദ്ദേഹം ഹേമ മാലിനിയെ വിവാഹം കഴിച്ചു, ഇഷ, അഹാന എന്നീ രണ്ട് പെൺമക്കൾ അതിലുണ്ട്.
രണ്ടാം വിവാഹത്തിലെ കുട്ടികൾ സ്വയം സമ്പാദിച്ച സ്വത്തിന്റെ നിയമപരമായ അവകാശികളാണെന്ന് ഒരു അഭിഭാഷകൻ വ്യക്തമാക്കുന്നു. ധർമ്മേന്ദ്രയുടെ ആറ് കുട്ടികൾക്കും തുല്യ ഓഹരികൾ ലഭിക്കും, പക്ഷേ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയ്ക്ക് അങ്ങനെ ലഭിക്കണമെന്നില്ല.
വിജയ്ത പ്രൊഡക്ഷൻസ് എന്ന പേരിൽ ബോളിവുഡിൽ പ്രൊഡക്ഷൻ കമ്പനിയും അദ്ദേഹം 1983ൽ തുടങ്ങിയിരുന്നു. മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരെ ബോളിവുഡിന് പരിചയപ്പെടുത്തിയ ‘ബേട്ടാബ്, ബർസാത്’ എന്ന ചിത്രങ്ങൾ വിജയ്ത ഫിലിംസിന്റെ ബാനറിലായിരുന്നു. പേരക്കുട്ടിയായ കരൺ ഡിയോളിന്റെ ആദ്യ ചിത്രം ‘പൽ പൽ ദിൽ കെ പാസ്’ നിർമിച്ചതും ധർമേന്ദ്രയാണ്.
‘ഗരം ധരം ധാബ’ എന്ന റസ്‌റ്റോറന്റും അദ്ദേഹത്തിന്റെ സ്വന്തമാണ്. ധർമേന്ദ്രയുടെ സിനിമകളുടെ തീമിലാണ് റസ്‌റ്റോറന്റുകൾ. പ്രകൃതിസ്‌നേഹമാണ് രണ്ടാമത്തേത്. മുംബൈയ്ക്കും പൂനെയ്ക്കും മധ്യേയുള്ള, മലയോരമായ ലോണാവാലയിൽ 100 ഏക്കറിൽ ധർമേന്ദ്ര സജ്ജമാക്കിയ ഫാംഹൗസ് ഏറെ പ്രശസ്തം.
ഹരിതാഭനിറയുന്ന, അതിമനോഹരമായ ഈ ആഡംബര റിയൽ എസ്‌റ്റേറ്റ് പദ്ധതിക്ക് കോടികൾ വിലമതിക്കും. ധർമേന്ദ്ര തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഫാം ഹൗസിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
