നയൻതാരയോട് പ്രണയം തോന്നിയ ആ നിമിഷം...! തുറന്ന് പറഞ്ഞ് വിഘ്നേഷ് 

JUNE 1, 2023, 10:49 AM

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇപ്പോഴിതാ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് ശേഷം തങ്ങൾ പ്രണയത്തിലായ കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിഘ്നേഷ് ശിവൻ.

നയൻതാര ആയിരിക്കും തന്റെ പങ്കാളിയെന്ന്  എപ്പോഴാണ് തോന്നിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഘ്‍നേശ് ശിവൻ. ഇതൊരു സ്വാഭാവികമായ പ്രക്രിയ ആയിരുന്നു. ഞാൻ അങ്ങനെയൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. കാരണം ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. ഞാൻ എന്റെ ജോലി മികച്ച രീതിയില്‍ ചെയ്യുകയായിരുന്നു. 


vachakam
vachakam
vachakam

 ഏതോ ഒരു ഘട്ടത്തില്‍ പരസ്‍പരം തങ്ങള്‍ ഇഷ്‍ടപ്പെടാൻ തുടങ്ങി. ഞങ്ങള്‍ സംസാരിക്കാൻ തുടങ്ങി, അങ്ങനെയായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായതിന് ശേഷവും മൂന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാൻ ഉണ്ടായിരുന്നു. ആദ്യ ദിവസം എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു പിന്നീടും. മാമെന്നാണ് ഞാൻ അവരെ വിളിച്ചത്. ആ ബഹുമാനം തുടര്‍ന്നും നല്‍കിയെന്നും സംവിധായകൻ വിഘ്‍നേശ് ശിവൻ പറയുന്നു.


നയൻതാരയും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam