വിനായകൻ  "സാറി"നോട് വേണ്ട!   ഉണ്ണി ആറിനെതിരെ നടൻ വിനായകൻ

MAY 8, 2024, 1:52 PM

എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ നടൻ വിനായകൻ രം​ഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ എഴുത്തുകാരൻ ഉണ്ണി ആർ  പരിഹസിച്ചിരുന്നു. 

ലീല എന്ന സിനിമക്ക് മുത്തുചിപ്പിയുടെ ഉള്ളടക്കമാണ്. എഴുത്തുകാരൻ്റെയും സംവിധായകരുടെയും മാനസ്സികാരോ​ഗ്യം പരിശോധിക്കണം എന്ന് നേരത്തെ വിനായകൻ വിമർശിച്ചിരുന്നു. ഇതിനെയാണ് ഉണ്ണി ആർ പരിഹസിച്ചത്. 

ഇതിന് മറുപടിയായിട്ടാണ് വിനായകൻ സാമൂഹ്യ മാധ്യമത്തിലൂടെ രം​ഗത്ത് വന്നത്. 'ഉണ്ണി ആർ സാറേ, ഉണ്ണി ആർ സാറിൻ്റെ അമ്മുമ്മയോടും ഉണ്ണി ആർ സാറിൻ്റെ അമ്മയോടും ഉണ്ണി ആർ സാറിൻ്റെ ഭാര്യയോടും ഉണ്ണി ആർ സാർ ക്ഷമ ചോദിക്കു. വിനായകൻ "സാറി"നോട് വേണ്ട. മനസിലായോ സാറേ...' എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വിനായകൻ്റെ പ്രതികരണം

vachakam
vachakam
vachakam

വിനായകൻ്റെ ഭാഷയുടെ സഭ്യത, അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലെ സഭ്യത ഇതെല്ലാം ഉള്ള അ​ദ്ദേഹത്തെ പോലെയുള്ള ആൾ അല്ല താൻ. അതുകൊണ്ട് തന്നെ എന്റെ കൈയിൽ നിന്ന് വന്ന ഒരു വീഴ്ച്ചയായി കണ്ട് വിനായകൻ സാർ മാപ്പ് തരണം എന്നായിരുന്നു ഇതിനൊടുള്ള ഉണ്ണി ആറിൻ്റെ മറുപടി. അത്രയും നല്ല സ്വഭാവമുള്ള വിനായകന് ലീല എന്ന സിനിമയെ വിമർശിക്കാനുളള അവകാശമുണ്ട്. താൻ അദ്ദേഹത്തെ പോലെ അല്ലാത്തത് കൊണ്ടാവാം അത്തരത്തിൽ ചിന്തിക്കുന്നത്. അത് എന്റെ തെറ്റാണ്. വിനായകൻ സാർ തന്നോട് ക്ഷമിക്കണമെന്നും ഉണ്ണി ആർ പറഞ്ഞിരുന്നു.

ബ്രിഡ്ജ്, കുള്ളൻ്റെ ഭാര്യ, ചാർളി, തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഉണ്ണി ആർ.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam