എല്ലാത്തിനും കാരണം ശന്തനു?; ശ്രുതി ഹാസനും ശന്തനുവും പിരിയാനുള്ള കാരണം ഇതാണ്

MAY 8, 2024, 1:26 PM

കമൽ ഹാസന്റെ മകളെന്ന രീതിയിൽ മാത്രമല്ല മികച്ച കലാകാരി എന്ന നിലയിലും ആരാധകരുടെ പ്രിയ താരമാണ് ശ്രുതി ഹാസൻ. കഴിഞ്ഞ നാല് വർഷത്തോളമായി ഡ‍ൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി. എന്നാൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾ പ്രകാരം ശന്തനുവും ശ്രുതിയും വേർപിരിഞ്ഞു. താരത്തിനോട്  അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

എന്നാൽ വാർത്തകളോട് ശ്രുതി ഹാസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യൽ മീഡിയയിൽ നിന്നും ശന്തനുവിനൊപ്പമുള്ള ഫോട്ടോകൾ ശ്രുതി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരും  ബ്രേക്കപ്പായതിന്റെ കാരണം സംബന്ധിച്ചുള്ള ചില സൂചനകളാണ് പുറത്ത് വരുന്നത്. 

കമ്മിറ്റ്മെന്റ് പ്രശ്നങ്ങളാണ് ഇവർ തമ്മിൽ പിരിയാൻ കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം. പ്രണയം തുടങ്ങിയ കാലത്ത് അവർ കരുതിയത് പരസ്പരം നല്ല ഒത്തൊരുമ ഉണ്ടെന്നാണ്. എന്നാൽ പതിയെ മാറ്റങ്ങൾ വന്നു. ബന്ധത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ശ്രുതി ഹാസൻ ശ്രമിച്ചു. എന്നാൽ ഒരു കമ്മിറ്റ്മെന്റിന് ശന്തനു തയ്യാറായില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വിവാഹ ബന്ധം പോലെ ഒരു കമ്മിറ്റ്മെന്റാണ് ശ്രുതിക്ക് വേണ്ടിയിരുന്നത്. എന്നാൽ ശന്തനുവിൽ നിന്നും അതുണ്ടായില്ല. തുടർന്ന് പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കി രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നെന്ന് ശ്രുതി ഹാസന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ലിവ് ഇൻ റിലേഷനിലായിരുന്നു ശന്തനുവും ശ്രുതി ഹാസനും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam