കുഞ്ഞ് അതിഥിയെ വരവേൽക്കാൻ ഒരുങ്ങുന്നതിനിടെ ദീപികയുമായുള്ള വിവാഹ ചിത്രങ്ങൾ ഡീലിറ്റ് ചെയ്ത് രൺവീർ സിംഗ്; ഞെട്ടലിൽ ആരാധകർ 

MAY 8, 2024, 10:51 AM

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. താരങ്ങളുടെ പ്രണയവും വിവാഹവും എല്ലാം ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. അടുത്തിടെ ആണ് ആരാധകരെ ഏറെ സന്തോഷത്തിലാക്കി ദീപിക ഗർഭിണിയാണെന്നുള്ള വിവരം പുറത്തുവന്നത്. 

എന്നാൽ ഇപ്പോൾ രൺവീറിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നീക്കമാണ് എല്ലാവരെയും സംശയത്തിലാക്കിയത്. തന്റെ ഇൻസ്റ്രാഗ്രാം പേജിൽ നിന്ന് ദീപികയുമായുള്ള വിവാഹ ചിത്രങ്ങൾ നീക്കിയിരിക്കുകയാണ് ഇപ്പോൾ രൺവീർ സിംഗ്. 

2018 നവംബറിലാണ് ഇരുവരും വിവാഹതരായത്. അഞ്ച് വർഷത്തിലേറെയായി വിവാഹത്തിന്റെ ഫോട്ടോകൾ രൺവീറിന്റെ പേജിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നീക്കിയിരിക്കുകയാണ്. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. എന്നാൽ ഇതിന് പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വരുന്നുണ്ട്. ഇരുവരും വേർപിരിയുകയാണോ അതോ മറ്റ് എന്തെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്നാണ് ആരാധകരുടെ സംശയം.

vachakam
vachakam
vachakam

അതേസമയം ദീപികയുമായി ഉള്ള മറ്റ് ചില ചിത്രങ്ങൾ രൺവീറിന്റെ പേജിലുണ്ട്. കൂടാതെ അടുത്തിടെ രൺവീറിനൊപ്പം വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ വെെറലായിരുന്നു. അതിനാൽ തന്നെ ഇവരുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളെന്നും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപിക ഗ‌ർഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞത്. അതേസമയം ദീപികയുടെ ഇൻസ്റ്റാഗ്രാം പേജിൽ വിവാഹ ചിത്രങ്ങൾ ഇപ്പോഴും ഉണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam