ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും വേര്‍പിരിഞ്ഞോ?

MAY 8, 2024, 12:56 PM

ബോളിവുഡിലെ യുവതാരങ്ങളാണ് അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളുകളായി.

പിന്നാലെ ഇരുവരും ഒരുമിച്ച്‌ പൊതുവേദിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആദിത്യയുടേയും അനന്യയുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ആദിത്യയും അനന്യയും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

താരങ്ങളുടെ അടുത്ത സുഹൃത്ത് ഇരുവരുടെയും ബ്രേക്കപ്പ് സ്ഥിരീകരിച്ചതായാണ് ബോംബെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച്‌ ഒരു മാസം മുമ്ബേ ഇരുവരും വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

കഴിഞ്ഞ മാസം, അനന്യ പാണ്ഡെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടിരുന്നു, അത് അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

അതേസമയം, ആദിത്യ കപൂര്‍ മുന്‍ കാമുകിയായ ശ്രദ്ധ കപൂറുമായി അടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി ശ്രദ്ധയെ വീട്ടില്‍ കൊണ്ടുപോയി വിടുന്ന ആദിത്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനാല്‍ ഇരുവരും വീണ്ടും ഡേറ്റിംഗ് ആരംഭിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam