ഏറ്റവും കഠിനായ തീരുമാനമാണിത്: ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനവുമായി  അനന്യ ബിർള

MAY 7, 2024, 2:30 PM

മ്യൂസിക് പ്രോഫഷന് വിരാമമിടുകയാണെന്ന പ്രഖ്യാപനവുമായി പ്രശസ്ത ഗായികയും ഗാനരചയിതാവുമായ അനന്യ ബിർള.എക്‌സിലൂടെ ആയിരുന്നു താരത്തിന്റെ പ്രഖ്യാപനം.വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നും ഇതുവരെ പിന്തുണ നൽകിയ ഏവർക്കും നന്ദിയെന്നും താരം എക്‌സിൽ കുറിച്ചു.

"ഏറ്റവും കഠിനായ തീരുമാനമാണിത്. ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ഞാനെത്തിച്ചേർന്നിരിക്കുന്നു. പ്രകടിപ്പിക്കാൻ സാധിക്കാത്ത രീതിയിൽ അതെന്നെ ബാധിക്കുകയാണ്. ഇത്രയും വർഷങ്ങൾ എന്റെ സംഗീതത്തെ സ്നേഹിച്ച എല്ലാവർക്കും നന്ദി."- ഇങ്ങനെയാണ് 29കാരിയായ അനന്യ കുറിച്ചത്.

അനന്യയുടെ തീരുമാനത്തിൽ ആരാധകരും സഹപ്രവർത്തകരും നിരാശരാണ്. കല അനുഗ്രഹമാണെന്നും അതിനെ ഒരിക്കലും വിട്ടുകളയരുതെന്ന് ഒട്ടേറെ പേർ കുറിച്ചു.

vachakam
vachakam
vachakam

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ മൂത്ത മകളാണ് അനന്യ ബിർള.ഓക്സ‌്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് അനന്യ സംഗീതലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2016ലാണ് അനന്യയുടെ സോളോ ഗാനമായ ലിവിൻ ദ ലൈഫ് പുറത്തിറങ്ങിയത്.

2017 ജൂലൈയിൽ മെൻ്റ് ടു ബിയും 2018 മാർച്ചിൽ ഹോൾഡ് ഓണും പുറത്തിറങ്ങി. ലക്കി അലിക്കും അർമാൻ മാലിക്കിനുമൊപ്പം ഡു ഓർ ഡു പ്യാർ എന്ന ബോളിവുഡ് സിനിമയുടെ സൗണ്ട് ട്രാക്കിലും അനന്യ പ്രവർത്തിച്ചിട്ടുണ്ട്.

മൈക്രോഫിനാൻസ് കമ്പനിയായ സ്വതന്ത്ര മൈക്രോഫിൻ, ഡിസൈൻ ഹൗസ് ഇക്കായ് അസായി എന്നിവയുടെ സ്ഥാപക കൂടിയാണ് ബിർള.കഴിഞ്ഞ വർഷം, ആദിത്യ ബിർള ഗ്രൂപ്പിൻ്റെ മുൻനിര സ്ഥാപനമായ ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ ബോർഡിൽ ഡയറക്‌ടറായി അനന്യയെ ഉൾപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

 ENGLISH SUMMARY: X Post of Ananya Birla

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam