'ഇന്ത്യയിലെ മികച്ച നടൻ രണ്‍ബീര്‍ കപൂർ' തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

MAY 8, 2024, 1:07 PM

ഇന്ത്യൻ സിനിമയില്‍ തന്നെക്കാള്‍ മികച്ച അഭിനേതാക്കളുണ്ടെന്ന് നടൻ ഫഹദ് ഫാസില്‍. താൻ പാൻ ഇന്ത്യൻ താരമല്ലെന്നും കേവലം ഒരു അഭിനേതാവ് മാത്രമാണെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

'ബോളിവുഡ് താരം വിക്കി കൗശല്‍ മികച്ച പെർഫോമറാണ്. അതുപോലെ ഞാൻ വിശ്വസിക്കുന്നത് ഇന്ത്യൻ സിനിമ ഉണ്ടാക്കിയെടുത്ത ഏറ്റവും മികച്ച നടനാണ് രാജ് കുമാർ റാവു ആണെന്നാണ്. കൂടാതെ എന്റെ അഭിപ്രായത്തില്‍ ഇന്ത്യൻ സിനിമയിലെ മികച്ച നടൻ രണ്‍ബീർ കപൂറാണെന്നാണ്. ഒരിക്കലും ഇവരുടെയൊന്നും മുകളിലല്ല ഞാൻ.

എന്റെ ട്രാൻസ്, കുമ്ബളങ്ങി നൈറ്റ്സ് പോലുള്ള ചിത്രങ്ങള്‍ കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം അഭിനേതാക്കളുടെ പെർഫോമൻസിനെക്കാള്‍ സിനിമ എന്ന കലയോടുള്ള വിശ്വാസമാണ്. 

vachakam
vachakam
vachakam

താൻ ഒരു പാൻ ഇന്ത്യൻ താരമോ ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളോ അല്ല. ബോളിവുഡിലെ പലരും അങ്ങനെ പറയുന്നത് കേള്‍ക്കാറുണ്ട്. പാൻ ഇന്ത്യൻ താരമാകാനായി ഞാൻ ഒന്നു ചെയ്തിട്ടില്ല. എന്നെക്കാള്‍ മികച്ച നടന്മാർ ബോളിവുഡിലുണ്ട്. അവരെപ്പറ്റി അധികമൊന്നും പറയുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam