യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

MAY 5, 2024, 3:29 PM

ന്യൂഡല്‍ഹി: യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, അടിസ്ഥാന പഠനം, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്.

യുണിസെഫ് ഇന്ത്യൻ അംബാസഡറായി നിയമിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും വിശ്രമമില്ലാതെ തുടർന്നും പ്രവർത്തിക്കുമെന്നും കരീന കപൂർ പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യയുടെ ഏത് കോണിലും പെൺകുട്ടികളെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു. എല്ലാ കുട്ടികളുടെയും മൗലികാവകാശങ്ങൾക്കായി പ്രവർത്തിക്കും.

കുട്ടികൾക്ക് സുരക്ഷ, ലിംഗസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയ്ക്കുള്ള അവകാശങ്ങളുണ്ട്. ഒരു കുട്ടിയുടെ ആദ്യത്തെ അഞ്ച് വർഷം വളരെ പ്രധാനമാണ്. കുട്ടികൾ പറയുന്നതെന്തും നമ്മൾ കേൾക്കണം. കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കണം. സ്വപ്നം കാണാനുള്ള കഴിവ് വളർത്തിയെടുക്കണമെന്നും കരീന പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam