'ഒരുമിച്ചുള്ള സീനിൽ പോലും ഞങ്ങൾ സംസാരിക്കില്ലായിരുന്നു'; നയൻതാരയുമായുള്ള അനുഭവം പങ്കുവച്ചു നമിത 

MAY 8, 2024, 10:25 AM

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് ഗ്ലാമർ തരം​ഗം സൃഷ്ടിച്ച നടിയാണ് നമിത. ​തമിഴ് സിനിമാ ലോകത്തെ ഹോട്ട് ഐക്കണായി ആണ് താരം അറിയപ്പെടുന്നത്. നമിതയുടെ കരിയറിലെ വൻ ഹിറ്റ് സിനിമകളിൽ ഒന്നാണ് ബില്ല. ചിത്രത്തിൽ നായികയായി എത്തിയത് നയൻതാരയാണ്. ഇപ്പോൾ നയൻതാരയുമായി ഒരുമിച്ചു അഭിനയിച്ച അനുഭവം തുറന്ന് പറയുകയാണ് നമിത.

ഒരുമിച്ച് അഭിനയിച്ചെങ്കിലും തങ്ങൾ തമ്മിൽ അധികം സംസാരിച്ചിട്ടില്ലെന്നാണ് നമിത പറയുന്നത്. നയൻതാരയുമായി വളരെ കുറച്ചേ സംസാരിച്ചിട്ടുള്ളൂ. അവർ മറ്റ് ആർട്ടിസ്റ്റുകളോടൊപ്പം എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാൽ ഞാൻ ആരോടും സംസാരിക്കാറില്ല. ഞാൻ എന്റെ സീനുകൾ ചെയ്യും. അവൾ അവളുടെ സീനും. ഒരുമിച്ചുള്ള സീനിൽ പോലും തങ്ങൾ രണ്ട് പേരും സംസാരിക്കില്ലായിരുന്നെന്നും നമിത പറയുന്നു.

അതുപോലെ തന്നെ ബില്ലയിൽ അഭിനയിച്ചപ്പോഴുള്ള മറ്റ് അനുഭവങ്ങളും നമിത പങ്കുവെച്ചു. ചിത്രത്തിൽ ഒരുപാട് ഡയലോ​ഗുകളില്ല. ബോഡി ലാം​ഗ്വേജിനാണ് പ്രാധാനമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. പാലത്തിന് മുകളിൽ വെച്ച് അജിത്തുമായുള്ള സീനുണ്ട്. ആ ഒരു സീനാണ് പ്രധാനമായുമുള്ളത്. അല്ലാതെ അധികം സീനുകളില്ല, നിങ്ങളുടെ കണ്ണുകൾ സംസാരിക്കണമെന്ന് സംവിധായകൻ പറഞ്ഞെന്നും നമിത ഓർത്തെടുക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam