'തലൈമൈ സേയലഗം'; ചിത്രത്തിൽ തൻ്റെ ശരീരഭാഷ മാറ്റേണ്ടി വന്നെന്ന് ശ്രിയ റെഡ്ഡി

MAY 8, 2024, 1:32 PM

പ്രഭാസിൻ്റെ ‘സലാർ’ എന്ന ചിത്രത്തിലെ പ്രശംസനീയമായ പ്രകടനത്തിലൂടെ നടി  ശ്രിയ റെഡ്ഡി അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ വസന്തബാലനൊപ്പം നടി തൻ്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. 

ഈ വരാനിരിക്കുന്ന തമിഴ് വെബ് സീരീസ്, 'തലൈമൈ സെയലഗം' ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. ഇപ്പോഴിതാ, ഈ സീരിസിനായി  തൻ്റെ ശരീരഭാഷ കുറച്ചു മാറ്റേണ്ടി  വന്നതായി നടി വെളിപ്പെടുത്തി.

‘സലാറി’ലും താൻ മുമ്പ് ചെയ്ത മറ്റ് പല പ്രോജക്റ്റുകളിലും നടി ധീരമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്.  പൊളിറ്റിക്കൽ പവറിനെക്കുറിച്ച് പറയുന്ന  എട്ട് എപ്പിസോഡുകളുള്ള പരമ്പരയാണ് ‘തലൈമൈ സെയലഗം’. രമ്യ നമ്പീശൻ, കനി കുസൃതി, നിരൂപ് നന്ദകുമാർ, ദർശ ഗുപ്ത, സാറാ ബ്ലാക്ക് എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

vachakam
vachakam
vachakam

സംവിധായകൻ വസന്തബാലനൊപ്പം പ്രവർത്തിക്കാൻ ശ്രിയ റെഡ്ഡി ആവേശത്തിലായിരുന്നുവെന്ന് പിങ്ക്വില്ല റിപ്പോർട്ട് പറയുന്നു.  2006-ൽ ‘വെയിൽ’ എന്ന തമിഴ് ചിത്രത്തിനായാണ്  ഇരുവരും ആദ്യം സഹകരിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ആദ്യ തമിഴ് ചിത്രമായി ഇത് മാറിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam