വിസ്മയ ലോകം; ‘കത്തനാർ’ ട്രെയ്‌ലർ പുറത്ത് 

MARCH 31, 2026, 4:16 AM

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആർ രാമാനന്ദും റോജിൻ തോമസും ചേർന്നാണ് നിർവഹിച്ചത്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ടീസർ ട്രെയ്‌ലർ തന്നെ മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ ലോകം ചിത്രം സമ്മാനിക്കുമെന്ന് സൂചിപ്പിക്കുന്നു. ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കത്തനാർ’. അഞ്ച് വർഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം വീണ്ടും ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

vachakam
vachakam
vachakam

കടമറ്റത്തു കത്തനാർ എന്ന കഥാപാത്രത്തെക്കുറിച്ച് ഇതുവരെ കേട്ടും കണ്ടും വന്ന കഥകളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ആഴത്തിൽ പഠിച്ച് പുതിയ ആഖ്യാന ശൈലിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒൻപതാം നൂറ്റാണ്ടിലെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരവും ഗംഭീരമായ വിഎഫ്എക്‌സും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്ചാത്തല സംഗീതം ടീസറിനെ കൂടുതൽ ത്രസിപ്പിക്കുന്നതാക്കുന്നു.

വസ്ത്രങ്ങൾ, മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയൊക്കെയും സാധാരണ പീരീഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു. ഏകദേശം അഞ്ച് വർഷത്തോളം അഞ്ഞൂറോളം പേർ വിവിധ മേഖലകളിൽ പ്രവർത്തിച്ച പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം എന്നും റോജിൻ തോമസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam