അല്ലു അർജ്ജുന്റെ സൂപ്പർ നായികയെ തേടി സോഷ്യൽ മീഡിയ 

MAY 8, 2024, 11:31 AM

അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആര്യ. സുകുമാർ സംവിധാനം ചെയ്ത് ഈ തെലുങ്ക് ചിത്രം 2004 ലാണ് റിലീസ് ചെയ്തത്. 

അല്ലു അർജുനെ സൂപ്പർ സ്റ്റാറാക്കി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച സിനിമയാണ് ആര്യ. നായകനായ അല്ലുവിനൊപ്പം അതേ പ്രാധാന്യം സിനിമയില്‍ നായികയായെത്തിയ അനു മെഹ്തയ്ക്കും ലഭിച്ചിട്ടുണ്ട്. 

ഗീത എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. അല്ലു അർജനും അനു മെഹ്തയും ഒരുമിച്ചുള്ള രംഗങ്ങളും ഗാനങ്ങളും വലിയ തോതില്‍ പ്രേഷക ശ്രദ്ധനേടിയിരുന്നു. ഇത്രയധികം ശ്രദ്ധനേടിയ നടി  അനു മെഹ്തയെ സിനിമാ പ്രേക്ഷകർ അധികം കണ്ടിട്ടില്ല. അനു മെഹ്തയെന്ന പേര് പോലും പലർക്കും പരിചിതമല്ല. വൻ ഹിറ്റായ ആര്യയില്‍ നായികായായിട്ടും അനു മെഹ്തയുടെ കരിയറില്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം ആരാധകർക്കുണ്ട്.

vachakam
vachakam
vachakam

തെലുങ്കിലും കന്നഡയിലും ഒഡിയ ഭാഷയിലുമാണ് അനു മെഹ്ത അഭിനയിച്ചിട്ടുള്ളത്. നടിയു‌ടെ ആദ്യ സിനിമയാണ് ആര്യ. എന്നാല്‍ ഒരു ഭാഷയിലും നടി സജീവമായിരുന്നില്ല.  2004 മുതല്‍ 2008 വരെയുടെ സിനിമാ ജീവിതത്തില്‍ ആകെ ചെയ്തത് ആറ് സിനിമകള്‍ മാത്രം.  

ആര്യ ഹിറ്റായപ്പോള്‍ അനു മെഹ്ത സിനിമാ രംഗത്ത് തരംഗമായി മാറുമെന്ന് പലരും കരുതി. പക്ഷെ അതുണ്ടായില്ല. 2008 ല്‍ പുറത്തിറങ്ങിയ ഹൊങ്കനസു എന്ന കന്നഡ ചിത്രമാണ് ആണ് അവസാന സിനിമ.   നടിയുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുമില്ല. ആര്യ 20 വർഷം പൂർത്തിയാക്കിയിരിക്കെ സോഷ്യല്‍ മീഡിയയില്‍ അല്ലു അർജുൻ ഓർമ പങ്കുവെച്ചിട്ടുണ്ട്.   2009 ല്‍ തെലുങ്കില്‍ ആര്യയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങി. അല്ലു അർജുൻ, കാജല്‍ അഗർവാള്‍ എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രം ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam