ഓൺലൈനിലൂടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമല്ലോ!  ജ്യോതികയ്ക്ക് ട്രോൾ പൂരം

MAY 4, 2024, 2:48 PM

 നടി ജ്യോതിക ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട്  നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു.

തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന 'ശ്രീകാന്ത്' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക.

വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചു കൂടേ എന്നതായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. 'എല്ലാവർഷവും വോട്ട് ചെയ്യാറുണ്ട് എന്ന് പറഞ്ഞു തുടങ്ങിയ ജ്യോതിക ഉടനെ എല്ലാ അഞ്ചു വർഷം കൂടുമ്പോൾ എന്ന് തിരുത്തി. തുടർന്ന് ചില സമയങ്ങളിൽ നാട്ടിലുണ്ടാകില്ല. 

vachakam
vachakam
vachakam

ചിലപ്പോൾ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കിൽ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളിൽ രഹസ്യമായി വോട്ട് ചെയ്യും. ഓൺലൈനിൽ കൂടെയെല്ലാം അവസരമില്ലേ' എന്നായിരുന്നു ജ്യോതികയുടെ പ്രതികരണം.

ഇതിൽ 'ഓൺലൈൻ അവസരം' എന്താണ് എന്നതാണ് സോഷ്യൽ മീഡിയയിൽ പലരും ട്രോളായും മറ്റും ചോദിക്കുന്നത്. നമ്മൾ അറിയാതെ ഇവർക്ക് പ്രത്യേക സംവിധാനം ഉണ്ടോയെന്നാണ് ചിലരുടെ ചോദ്യം. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ജ്യോതികയുടെ പരാമർശത്തിൽ എക്സിലും മറ്റും ഉയരുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam