എന്റെ ശബ്ദം നഷ്ടപ്പെട്ടു, പാടാനാകാതെ നിക് ജൊനാസ് 

MAY 8, 2024, 7:40 AM

ആരാധകർക്ക് അത്ര ശുഭകരമല്ലാത്ത വാർത്തയാണ് നിക് ജൊനാസ് പുറത്തുവിടുന്നത്. ഏതാനും ദിവസങ്ങളായുള്ള പനി കാരണം തന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്.   അനാരോഗ്യത്തെ തുടർന്ന് നേരത്തെ തീരുമാനിച്ച സംഗീതപരിപാടിയിൽ നിന്നു ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ് പിന്മാറിയിരുന്നു. 

സഹോദരരും ഗായകരുമായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവർക്കൊപ്പം മെക്സിക്കോയിൽ നടത്താനിരുന്ന സംഗീതപരിപാടിയാണ് ആരോഗ്യ പ്രശ്നത്താൽ നിക് ജൊനാസ് നീട്ടിവച്ചത്.  പരിപാടി ഓഗസ്റ്റിലേക്കു പുനഃക്രമീകരിച്ചതായി ജൊനാസ് ബ്രദേഴ്സിന്റെ അടുത്തവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

  നിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.... പ്രിയപ്പെട്ടവരേ നിങ്ങളുടെ നിക് ഇവിടെയുണ്ട്. ശുഭകരമല്ലാത്ത വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ദിവസം മുൻപ് എനിക്ക് ചില അസ്വസ്ഥതകൾ തോന്നി. രാത്രിയോടെ എന്റെ ശബ്ദം നഷ്ടപ്പെട്ടു.

vachakam
vachakam
vachakam

പനിയും ശരീരവേദനയും തൊണ്ടവേദനയും ചുമയും എന്നെ തളർത്തി. ഏതാനും ദിവസങ്ങളായി ഞാൻ പൂർണമായും കിടപ്പിലാണ്. മരുന്നുകൾ കഴിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതേയുളളൂ.  ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുകയാണ്. സഗഗീതപരിപാടി കാണാൻ ആഗ്രഹിച്ചിരുന്ന നിങ്ങളെ നിരാശരാക്കേണ്ടി വന്നതിൽ വലിയ ദു:ഖമുണ്ട്. ഞാൻ കാരണം നിങ്ങൾക്കു അസൗകര്യം ഉണ്ടാകുന്നത് എനിക്കിഷ്ടമല്ല. 

എന്റെ പാട്ട് കേൾക്കാൻ വേണ്ടി നിങ്ങളിൽ പലരും യാത്ര പുറപ്പെട്ടുകാണും. പാതിവഴിയിൽ വെച്ച് നിങ്ങൾ മടങ്ങി വന്നതോർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. ഞാൻ വീണ്ടും പറയുന്നു. എന്നോടു ക്ഷമിക്കണം. ഇപ്പോഴത്ത അനാരോഗ്യത്തെ ഞാൻ മറികടക്കും. സുഖം പ്രാപിച്ച് പാട്ടുമായി ഞാൻ നിങ്ങൾക്കു മുന്നിലെത്തും. എന്റെ സാഹചര്യം മനസ്സിലാക്കുമല്ലോ? നിങ്ങൾക്ക് മികച്ച സംഗീതപരിപാടി സമ്മാനിക്കാനാണ് ഞാൻ എക്കാലവും ആഗ്രഹിക്കുന്നത് നിക് ജൊനാസ് കുറിച്ചു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam