സംവിധായകൻ ഹരികുമാർ അന്തരിച്ചു; വിടവാങ്ങിയത് സുകൃതം അടക്കം ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവ്

MAY 6, 2024, 6:38 PM

മലയാള ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവാണ് ആദ്യ ചിത്രം.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

vachakam
vachakam
vachakam

40 വർഷത്തോളം മലയാള സിനിമയിൽ സജീവമായിരുന്നു. എം മുകന്ദൻ്റെ കഥയെ ആസ്പദമാക്കി 2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷാക്കാരൻ്റെ ഭാര്യയാണ് അവസാന ചിത്രം. എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രശസ്ത കഥാകൃത്തുക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിലും അംഗമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam