സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പരാതിയുമായി അയല്‍ക്കാരൻ; സംഭവം ഇങ്ങനെ 

MAY 7, 2024, 10:19 PM

മുംബൈ: ക്രിക്കറ്റിലെ മികച്ച കളിക്കാരൻ എന്ന് മാത്രമല്ല മാന്യമായ പെരുമാറ്റത്തിലൂടെയും നിരവധി ആരാധകരെ നേടിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇപ്പോഴിതാ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍. 

ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് ദിലീപ് ഡിസൂസയെന്നയാളുടെ പരാതി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

രാത്രി കാലങ്ങളില്‍ സച്ചിന്റെ വീടിന് മുന്നില്‍ സിമന്റ് കുഴയ്ക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുവെന്നും ഇതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് ദിലീപ് പറയുന്നത്. മാന്യമായും ന്യായമായുമുള്ള സമയത്ത് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സച്ചിന്‍ ഇടപെട്ട് നിര്‍ദേശിക്കണമെന്നുമാണ് ഇയാൾ പറയുന്നത്. പ്രിയപ്പെട്ട സച്ചിന്‍, സമയം രാത്രി 9 മണിയായെന്നും ബാന്ദ്രയിലെ വീടിന് മുന്നില്‍ സിമെന്റ് മിക്‌സെര്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് വലിയ ശബ്ദമുണ്ടാക്കുകയാണെന്നും ആണ് ദിലീപ് എക്‌സില്‍ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam