സഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരീസ് 'ഹീരാമണ്ടി: ദി ഡയമണ്ട് ബസാർ' മികച്ച പ്രതികരണത്തോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്. സീരിസിലെ ലെ മനീഷ കൊയ്‌രാളയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളാണ് നാനാഭാഗത്തുനിന്നും ലഭിക്കുന്നത്.
എന്നാൽ 18 വർഷം മുമ്പ് ബോളിവുഡിലെ നിത്യഹരിത നായിക രേഖയ്ക്ക് ഈ കഥാപാത്രം വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് സംസാരിക്കുകയാണ് മനീഷ കൊയ്‍രാള.
'18-20 വർഷം മുമ്പ് രേഖ ജിയെ ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. മല്ലിക ജാൻ എന്ന കഥാപാത്രമായുള്ള എന്റെ പ്രകടനം രേഖ ജി കണ്ടിരുന്നു. തന്നെപ്പോലൊരാൾ ആ റോളിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നെന്ന് രേഖ പറയുകയും അതിൽ സന്തോഷം അറിയിക്കുകയും ചെയ്തു- മനീഷ പറഞ്ഞു.
എട്ട് എപ്പിസോഡുകളുള്ള പരമ്പരയാണ് ഹീരാമണ്ടി. സോനാക്ഷി സിൻഹ, അതി റൂ ഹൈബാരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ, താഹ ഷാ ബാദുഷ, ഫരീദ ജലാൽ, ശേഖർ സുമൻ, ഫർദീൻ ഖാൻ, ആദിത്യൻ സുമൻ എന്നിവരാണ് ഹീരമാണ്ഡിയിലെ പ്രധാന കഥാപാത്രങ്ങൾ. 200 കോടിയാണ് പരമ്പരയുടെ മുതൽമുടക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്