തനിക്കുണ്ടായ ഒരു മോശം ഷോപ്പിങ് അനുഭവം പങ്കുവെച്ച് നടി തൃഷ കൃഷ്ണൻ. പ്രമുഖ ബ്രാൻഡായ 'സാറ'യെ (Zara) തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരസ്യമായി വിമർശിക്കുകയായിരുന്നു താരം.
തനിക്ക് വിയർപ്പ് ഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് അയച്ചുനൽകിയതെന്നതാണ് ആരോപണം. വെള്ളിയാഴ്ചയാണ് തൃഷ 'സാറ' ബ്രാൻഡിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്. താൻ എന്താണ് ഓർഡർ ചെയ്തതെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് തുടർച്ചയായി മൂന്ന് തവണയും തനിക്ക് ലഭിച്ചതെന്ന് തൃഷ അവകാശപ്പെടുന്നു.
വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുൻപ് അവ മണത്തുനോക്കണമെന്നും താരം ആവശ്യപ്പെട്ടു. "പ്രിയപ്പെട്ട @zara @zaracare, ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. അടുത്ത തവണ ഹോം ഡെലിവറി ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് വിയർപ്പ് ഗന്ധം വരുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. ഇത് തുടർച്ചയായ മൂന്നാം തവണയാണ്.
തികച്ചും അരോചകമാണ്. പാക്ക് ചെയ്യുന്നതിന് മുൻപെങ്കിലും അതൊന്ന് മണത്തുനോക്കൂ," തൃഷ കുറിച്ചു. ബ്രാൻഡിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
