ഉത്സവത്തിനിടെ ആക്രമിച്ചുവെന്ന യുവതിയുടെ പരാതി; ബിജെപി നേതാവ് ഉൾപ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

OCTOBER 14, 2026, 4:49 AM

പാലക്കാട്: ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബിജെപി നേതാവ് ഉൾപ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്.ആലത്തൂര്‍ പൊലീസിന്റേതാണ് നടപടി.

പാലക്കാട് ആലത്തൂര്‍ തരൂര്‍ സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാവും തരൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 11നായിരുന്നു സംഭവം നടന്നത്.തരൂര്‍ പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.തുടർന്ന്, അമ്മാവനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് തനിക്ക് നേരെ മര്‍ദനം ഉണ്ടായതെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam