മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; കാളികാവിൽ 45കാരൻ മരിച്ചു, 66 പേർക്ക് രോഗം

OCTOBER 14, 2026, 4:45 AM

മലപ്പുറം: മലപ്പുറത്തെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനിടെ കാളികാവിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൽ സത്താർ (45) ആണ് മരിച്ചത്. രോഗം കരളിനെ ഗുരുതരമായി ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്താറിന്റെ ആരോഗ്യനില പിന്നീട് വഷളായി. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്കുകളുടെ പരിധിയിൽ ഇതുവരെ 66 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ, രാത്രികാലങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി.

ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കാളികാവിലും വണ്ടൂരിലുമായി രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. കഴിഞ്ഞ മാസം വണ്ടൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഒരു ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് പ്രധാനമായും രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിനേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam