ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി ടൊവിനോ

SEPTEMBER 6, 2025, 8:47 AM

മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ടൊവിനോ. ഏഷ്യയിലെ മികച്ച നടനുള്ള 2025 ലെ സെപ്റ്റിമിയസ് പുരസ്കാരത്തിനാണ് ടൊവിനോ അർഹനായത്. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും വിഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്. 2023-ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിനും ടൊവിനോയെത്തേടി ഇതേ പുരസ്‌കാരമെത്തിയിരുന്നു. ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നുവെന്ന് ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചു.

"പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല! 'നരിവേട്ട'യ്ക്ക് വേണ്ടി സെപ്റ്റിമിയസ് അവാര്‍ഡ്‌സ് 2025-ല്‍ വീണ്ടും മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം. നമ്മുടെ സിനിമയെ ഈ വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

vachakam
vachakam
vachakam

ജീവിതം തരുന്ന എന്തിനോടും നമ്മള്‍ പൊരുത്തപ്പെട്ടു പോകുമെന്ന് പറയാറുണ്ട്. പക്ഷേ ഇതിനോട് ഒരിക്കലുമല്ല! ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. ഇതിന് എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ ദിവസവും മുന്നോട്ട് പോകാന്‍ എന്നെ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹം. ഒരുപാട് സ്‌നേഹം", പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam