ഒരു ചിത്രം തീയേറ്ററിൽ റിലീസ് ആവുന്ന അത്ര തന്നെ പ്രാധാന്യത്തിൽ ആണ് ഇപ്പോൾ ഒടിടിയിലും റിലീസ് ആവുന്നത്. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരു രണ്ടാം അവസരമാണ് ഒടിടി റിലീസ്. തീയറ്ററില്‍ പരാജയം ആയ ചിത്രങ്ങളും ചിലപ്പോൾ ഒടിടിയില്‍ വൻ വിജയം നേടാറുണ്ട്. ചിലപ്പോഴൊക്കെ തിരിച്ചും സംഭവിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യയില്‍ പോയ വാരം ഒടിടിയില്‍ ഏറ്റവുമധികം പേര്‍ കണ്ട 5 സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തു വന്നിരിക്കുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
വാര്‍ 2
കഴിഞ്ഞ വാരം (ഒക്ടോബര്‍ 6- 12) ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഒടിടിയില്‍ കണ്ട സിനിമ വാര്‍ 2 ആണ്. ഒക്ടോബര്‍ 9 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ഹൃഥ്വിക് റോഷൻ ചിത്രത്തിന് 35 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്.
കൂലി
രണ്ടാം സ്ഥാനത്ത് രജനികാന്ത് ചിത്രം കൂലിയാണ്. 26 ലക്ഷം വ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 11 ന് എത്തിയിരുന്നു. എന്നാല്‍ ഹിന്ദി പതിപ്പ് ഇതേ പ്ലാറ്റ്‍ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ 9 ന് ആയിരുന്നു.
സണ്‍ ഓഫ് സര്‍ദാര്‍ 2
അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 ആണ് ലിസ്റ്റില്‍ മൂന്നാമത്. സെപ്റ്റംബര്‍ 26 ന് നെറ്റ്ഫ്ലിക്ലില്‍ എത്തിയ ചിത്രം 20 ലക്ഷം വ്യൂസ് ആണ് നെറ്റ്ഫ്ലിക്സില്‍ നേടിയത്.
മഹാവതാര്‍ നരസിംഹ
വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ബഹുഭാഷാ അനിമേഷന്‍ എപിക് ചിത്രം മഹാവതാര്‍ നരസിംഹയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. സെപ്റ്റംബര്‍ 19 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം 15 ലക്ഷം കാഴ്ചകളാണ് നേടിയിരിക്കുന്നത്.
മദ്രാസി
ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം മദ്രാസിയാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 3 ന് എത്തിയ ചിത്രം 14 ലക്ഷം കാഴ്ചകളാണ് നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്