നോട്ട്ബുക്ക് താരം ജെന റോളണ്ട്സിന് അൽഷിമേഴ്‌സ് രോഗം; വെളിപ്പെടുത്തലുമായി മകൻ 

JUNE 26, 2024, 10:57 AM

നോട്ട്ബുക്ക് താരം ജെന റോളണ്ട്സിന് അൽഷിമേഴ്‌സ് രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി അവരുടെ മകനും സിനിമയുടെ സംവിധായകനുമായ നിക്ക് കാസവെറ്റസ് രംഗത്ത്.  തൻ്റെ 93 വയസ്സുള്ള അമ്മയുടെ ദാരുണമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഒരു മാധ്യമത്തിനോട് ആണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഈ അസുഖം സിനിമയിൽ ജെന അവതരിപ്പിച്ച കഥാപാത്രമായ അല്ലിയുടെ പ്രതിഫലനമാണ് എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. മയോ ക്ലിനിക്ക് അൽഷിമേഴ്‌സ് രോഗത്തെ നിർവചിക്കുന്നത് "മസ്തിഷ്ക വൈകല്യം" എന്നാണ്. ഈ രോഗം  "മസ്തിഷ്കം ചുരുങ്ങാനും മസ്തിഷ്ക കോശങ്ങൾ മരിക്കാനും കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മനുഷ്യന്റെ ഓർമ്മകൾ ഇല്ലാതാക്കാൻ കാരണമാകുന്നു.

അൽഷിമേഴ്സിനോട് പോരാടുന്ന കഥാപാത്രത്തെ ആണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടിക്കും ആ അസുഖം എന്നത് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam