'എന്റെ കഥയിലെ നായകന്‍ നജീബാണ്, ഷുക്കൂറല്ല, അദ്ദേഹത്തെ വെറുതെ വിടൂ'; ബെന്യാമിന്‍

MARCH 31, 2024, 2:33 PM

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ അതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്‌കാരമാണ് ആടുജീവിതം.

സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബ്ലെസിയുടെ സംവിധാന മികവും പൃഥ്വിരാജ് കഥാപാത്രമായി മാറാന്‍ നടത്തിയ മേക്കോവറുമെല്ലാം പ്രശംസ നേടുന്നുണ്ട്.

അതേസമയം സിനിമയ്ക്കും ബെന്യാമിനുമെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെന്യാമിന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബെന്യാമിന്റെ പ്രതികരണം.

vachakam
vachakam
vachakam

തന്റെ കഥയിലെ നായകന്‍ ഷുക്കൂര്‍ അല്ല നജീബ് ആണെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നോവല്‍ രചിച്ചിരിക്കുന്നതെന്നുമാണ് ബെന്യാമിന്‍ പറയുന്നത്.

കഴിഞ്ഞ 20 വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്.

അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്.

vachakam
vachakam
vachakam

അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്.

ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്‌, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam