ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സ്ഥീരികരിച്ച തെലുങ്ക് നടി ഹേമയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റേവ് പാര്‍ട്ടിയില്‍ തന്റെ സാന്നിദ്ധ്യം നിഷേധിച്ച് നടി ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ രക്തത്തില്‍ ലഹരി മരുന്നിന്റെ അംശം കണ്ടെത്തി.
മേയ് 20ന് ബെംഗളൂരുവിലെ ഒരു ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയിലാണ് പൊലീസ് റെയ്ഡ് നടത്തിയിരുന്നത്. ലഹരി മരുന്ന് പാര്‍ട്ടിയില്‍ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി പൊലീസ് എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു.
59 പുരുഷന്മാരുടെ രക്തസാമ്പിളുകളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. 27 സ്ത്രീകളുടെ രക്തസാമ്പിളുകളും പോസിറ്റീവായി. മൊത്തത്തില്‍, 103 വ്യക്തികളില്‍ 86 പേര്‍ മയക്കുമരുന്ന് ഉപയോഗത്തിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്