1997ൽ പ്രിയദർശൻ സംവിധാനം ചെയ്ത വിരാസത്' എന്ന ബോളിവുഡ് ചിത്രത്തിന് നിരവധി ആരാധകരുണ്ട്. തബു, അനിൽ കപൂർ, പൂജ ബത്ര എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം അക്കാലത്ത് വലിയ ആഘോഷമായിരുന്നു. തബുവിൻ്റെ കരിയറിൽ പ്രധാന പങ്കുവഹിച്ച ചിത്രമാണ് വിരാസത്.
ചിത്രത്തിലെ അഭിനയത്തിന് തബുവിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. പ്രിയദർശനൊപ്പം സിനിമയിൽ അഭിനയിച്ചതിൻ്റെ അനുഭവം പങ്കുവെക്കുകയാണ് തബു ഇപ്പോൾ. സൂമിന് നൽകിയ അഭിമുഖത്തിലാണ് തബു തൻ്റെ ഓർമ്മകൾ പങ്കുവെച്ചത്.
ചിത്രത്തിൽ തന്റെ രൂപത്തെക്കുറിച്ച് പ്രിയദർശന് കൃത്യമായ ചിന്തകളുണ്ടായിരുന്നുവെന്നാണ് തബു പറയുന്നത്. തനിക്ക് എണ്ണമയമുള്ള മുടിയും ഗ്രാമീണ ലുക്കും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും തബു പറഞ്ഞു. മുടി തിളങ്ങാൻ ചെറിയ അളവിൽ ജെൽ ചേർക്കണമെന്ന് ഹെയർസ്റ്റൈലിസ്റ് തബുവിനോട് പറഞ്ഞു. എന്നാൽ പ്രിയദർശന്റെ മനസിൽ മറ്റൊരു ആശയം ആണ് ഉണ്ടായിരുന്നത്.
സെറ്റിൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നോട് എണ്ണ ഇടാൻ പറഞ്ഞിരുന്നു,". ഞാൻ പറഞ്ഞു, 'അതെ. തിളക്കം വരുന്നുണ്ട്". അദ്ദേഹം പിന്നിൽ നിന്ന് ഒരു കുപ്പി വെളിച്ചെണ്ണയുമായി വന്ന് അത് മുഴുവൻ എൻ്റെ തലയിലേക്ക് ഒഴിച്ചു. തലയിൽ എണ്ണ പുരട്ടാൻ പറഞ്ഞത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇതാണ് അദ്ദേഹം പറഞ്ഞു. അപ്പോൾ എനിക്ക് അത് വളരെ എളുപ്പമായിരുന്നു. എനിക്ക് ഹെയർസ്റ്റൈലിംഗ് ഒന്നും ചെയ്യേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ റെഡി ആകുമായിരുന്നു. നീളമുള്ള മുടി, എണ്ണ പുരട്ടി, ബ്രെയിഡ് ചെയ്ത് സെറ്റിലേക്ക് പോകും," തബു പറയുന്നു.
കമൽഹാസൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'തേവർ മകൻ്റെ' റീമേക്കായിരുന്നു വിരാസത്ത്. വിരാസത്തിന് പുറമെ, കാലാപാനി (1996), ഹേരാ ഫേരി (2000), സ്‌നേഗിതിയെ (2000) തുടങ്ങിയ ചിത്രങ്ങളിലും തബുവും പ്രിയദർശനും ഒന്നിച്ചിട്ടുണ്ട്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ നായകനായ മ്യൂസിക്കൽ ത്രില്ലർ ഔറോൺ മേൻ കഹൻ ദം താ എന്നതാണ് തബുവിന്റെ വരാനിരിക്കുന്ന ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്