തെന്നിന്ത്യയിലെ പ്രിയങ്കരിയായ നായികയാണ് സായ് പല്ലവി. മികച്ച സിനിമകളിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സായ് പല്ലവി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.
അതേസമയം ഇപ്പോള്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തില്‍ സായ് പല്ലവിയെ വേണ്ടെന്ന് വച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. മൃണാല്‍ താക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
എന്നാല്‍ ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ച് സായ് പല്ലവിയെ ആണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. നാട്ടിൻപുറത്തെ പെണ്‍കുട്ടി ഇമേജുള്ള സായ് പല്ലവിക്ക് ഇണങ്ങുന്ന വേഷം കൂടിയായിരുന്നു ഫാമിലി സ്റ്റാറിലേത്. എന്നാല്‍ നായകനായ വിജയ് ദേവരകൊണ്ടയുടെ എതിർപ്പ് കാരണമാണ് സായ് പല്ലവിയെ ഒഴിവാക്കിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
റൊമാന്റിക് സീനുകളില്‍ അഭിനയിക്കാൻ താത്പര്യമില്ലാത്ത നടിയാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മള്‍ നടിയെ വേണ്ടെന്നു വയ്ക്കുന്നതാണെന്ന് വിജയ് അണിയറ പ്രവർത്തകരോട് പറഞ്ഞെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തിയ മറ്റൊരു സിനിമ സായ് പല്ലവിയും നേരത്തെ ഒഴിവാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്