ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണായ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നതായി റിപ്പോർട്ട്. 'സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ്ടിആര്‍ഐ സിനിമാസാണ് നിര്‍മിക്കുന്നത്.
സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും എന്നാണ് ലഭിക്കുന്ന വിവരം. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
എസ്ടിആര്‍ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന്‍ സംവിധാനം ചെയ്ത് എസ്ബി വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്