ജാതി മത രാഷ്ടീയ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണം. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്ത. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളും. പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല എന്നാണ് താരം പ്രതികരിച്ചത്.
ഞാന്‍ തന്നെ ചെയ്തതാണോ എന്നാലോചിച്ചു പോവുന്ന നിമിഷത്തിലും അടുത്ത കഥാപാത്രം എന്തായിരിക്കും എന്ന ചിന്തയും അതിനുവേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഒരു നടന്‍ എന്ന നിലയില്‍ എന്റെ പരിഗണന എന്നും കഥാപാത്രങ്ങള്‍ ടൈപ്പ് ആക്കപ്പെടുക വഴിയുള്ള ആവര്‍ത്തന വിരസത ഇതുവരെ തോന്നിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
ഞാന്‍ അഭിനയിക്കുമ്ബോള്‍ ഞാന്‍ തന്നെയാണ് നായകന്‍ എന്ന വിചാരത്തോടെയാണ് അഭിനയിക്കുന്നത്. വായനയും സിനിമ കാണലും ഒക്കെയാണ് ഹോംവര്‍ക്ക്. അല്ലാതെ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അതിനു വേണ്ടിയുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാറില്ല. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ എന്നും താരം പ്രേക്ഷകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്