ബോളിവുഡ് നടി ദിഷാ പഠാണിയുടെ വീടിനു നേരെ വെടിവെപ്പ്. നടിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെയാണ് വെടിവെപ്പ് ഉണ്ടായത്. വെള്ളിയാഴ്ച്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ദിഷയുടെ ബറേലിയിലെ വീടിനു നേരെ സംഘം വെടിവയ്പ് നടത്തിയത്.നിരവധി തവണ വെടിയുതിർത്തതായാണ് വിവരം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പോലീസ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗോൾഡി ബ്രാർ സംഘം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ പോസ്റ്റിലാണ് നടി ആത്മീയ നേതാക്കളെ അപമാനിച്ചുവെന്ന് ആരോപിക്കുന്നത്. “ദൈവങ്ങളെയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഇന്ന് നടന്ന വെടിവെപ്പ് ഒരു ട്രെയ്‌ലർ മാത്രം. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിക്കുകയാണെങ്കിൽ അവരെ ജീവനോടെയിരിക്കാൻ അനുവദിക്കില്ല” എന്നാണ് ഗോൾഡി ബ്രാർ സംഘാംഗമായ വീരേന്ദ്ര ചരൺ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
അതേസമയം ദിഷയുടെ പിതാവ് ജഗദീഷ് പഠാണി സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമികളെ പിടികൂടാൻ പോലീസ് അഞ്ച് സംഘത്തെ രൂപവത്കരിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്