നൃത്ത വേദികളിലൂടെ എത്തി വെള്ളിത്തിരയിലെ മികച്ച നായിക ആയി മാറിയ ആളാണ് ഷംന കാസിം. ഷംന ഏറെ തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിലാണ്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ഷംന. താരം അടുത്തിടെ ആണ് അമ്മയായതും. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട വിമർശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഷംന.
“ഇൻസ്റ്റാഗ്രാമിലൊക്കെ ചിലർ എന്നെ പറ്റി കമന്റ് ഇടാറുണ്ട്. നിങ്ങളെ കണ്ടാല്‍ ഒരു പന്നിക്കുട്ടിയെ പോലെ ഉണ്ടല്ലോ എന്നൊക്കെയാണ് ആളുകളുടെ കമന്റ്. പക്ഷേ ഞാൻ ഇപ്പോള്‍ ഒരമ്മ ആണെന്ന കാര്യം അവർ ചിന്തിക്കുന്നില്ല. നടിമാർ മിക്കവരും ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്. അതില്‍ ചിലർ പെട്ടെന്ന് തന്നെ മെലിഞ്ഞ് പഴയ രൂപത്തിലേക്ക് മാറും.
എന്നാല്‍ എല്ലാവരും ഒരുപോലെ അല്ലല്ലോ. എല്ലാവരുടെയും ശരീരപ്രകൃതം ഒരുപോലെ അല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാം നേരിടാനുള്ള ശക്തി. എന്റെ ശരീരം എങ്ങനെ എന്ന് നോക്കിയല്ല ഞാൻ അഭിനയിക്കുന്നത്. തടി ഉള്ളത് കൊണ്ട് ഗുണ്ടൂർ കാരം സിനിമയില്‍ അഭിനയിക്കണമോ വേണ്ടയോ എന്ന് ഒരുപാട് ചിന്തിച്ചതാണ്. എന്നാല്‍ സംവിധായകർക്ക് അതില്‍ പ്രശ്നമില്ല, മറ്റുള്ളവരെ കുറിച്ച് എന്തിനാണ് നീ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ഭർത്താവാണ് ഈ തീരുമാനത്തില്‍ പിന്തുണച്ചത്. മോശം പറയുന്നവരും നല്ലത് പറയുന്നതുമായ ആളുകളുമായി. അതില്‍ നല്ലത് പറയുന്നവരെ കുറിച്ചോർത്ത് അഭിനിക്കുകയാണ് വേണ്ടത്. ആതായിരുന്നു എന്റെ ആത്മവിശ്വാസവും”, എന്നാണ് ഷംന കാസിം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്