ഷാരൂഖാന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും അറിയാൻ ആരാധകർ എന്നും താല്പര്യം കാണിക്കാറുണ്ട്. 2021 ലായിരുന്നു ഷാരൂഖ് ഖാന്റെ മകനെ എന്‍സിബി മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 26 ദിവസം ആര്യന്‍ ഖാന്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. ഇതിനിടെ പലവട്ടം ആര്യന്റെ ജാമ്യം നിരസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് താര പുത്രന് ജാമ്യം നല്‍കുകയായിരുന്നു. 2022 ല്‍ ആര്യന്‍ ഖാനെ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തു.
എന്നാൽ താരം ഇതുവരെ ഈകാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചയായി മാറുന്നത്. കുറച്ച് നാള്‍ മുമ്പ് തന്റെ കുടുംബം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പ്രസംഗത്തില്‍ ഷാരൂഖ് ഖാന്‍ സംസാരിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ഈ വിഷയത്തിൽ ഷാരൂഖ് മനസ് തുറക്കുന്നത്.
''കഴിഞ്ഞ നാല്-അഞ്ച് വര്‍ഷങ്ങള്‍ എനിക്കും കുടുംബത്തിനും മോശം യാത്രയുടേതായിരുന്നു. കൊവിഡും മറ്റും കാരണം നിങ്ങള്‍ക്കും അങ്ങനെയായിരിക്കും. എന്റെ മിക്ക സിനിമകളും പരാജയപ്പെട്ടു. ചില വിഡ്ഢികളായ അനലിസ്റ്റുകള്‍ എന്റെ മരണമണി എഴുതിത്തുടങ്ങി. അതൊന്നും പക്ഷെ ഞാന്‍ കാര്യമാക്കി എടുക്കുന്നതല്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. അതേ പ്രസംഗത്തില്‍ ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനെക്കുറിച്ചും പറയുന്നുണ്ട്.
''പിന്നെ വ്യക്തിപരമായി വളരെ സങ്കടകരവും അലോസരപ്പെടുത്തുന്ന കാര്യങ്ങളും നടന്നു. അത് തന്നെ നിശബ്ദനായിരിക്കണമെന്ന പാഠം പഠിപ്പിച്ചു. നിശബ്ദനായിരുന്ന്, കഠിനാധ്വാനം ചെയ്യാനുള്ള പാഠം. എല്ലാം നല്ലതാണെന്ന് തോന്നുമ്ബോള്‍, എല്ലാം നല്ലതാണെന്ന് നിങ്ങളുടെ ഹൃദയം പറയുമ്പോഴും ഒട്ടും നിനച്ചിരിക്കാതെ ജീവിതം വന്ന് നിങ്ങളെ ഹിറ്റ് ചെയ്‌തേക്കും'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്