ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമാണ് സെലീന ഗോമസ്. സംഗീത കരിയര്‍ പോലെ തന്നെ സെലീനയുടെ ജീവിതവും പ്രണയവും എല്ലാം ആരാധകർക്കിടയിൽ കൗതുകം ഉണർത്തുന്നതാണ്. ഇപ്പോഴിതാ തന്റെ കാമുകൻ ബെന്നി ബ്ലാങ്കോനൊപ്പമുള്ള ബോൾഡ് -ഇന്റിമേറ്റ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സെലീന.
കുറച്ച് ആഴ്‌ചകൾക്ക് മുമ്പാണ് സെലീന പ്രണയ ബന്ധം പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ബെന്നിയോടൊപ്പമുള്ള പുതിയ ഫോട്ടോകൾ അക്ഷരാർത്ഥത്തിൽ ഇൻസ്റാഗ്രാമിനെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്.
ഫോട്ടോകളിൽ, സെലീന ഗോൾഡൻ നിറത്തിലുള്ള വസ്ത്രം ധരിച്ച് ബെന്നിയുടെ മടിയിൽ ഇരിക്കുന്നതും അവളുടെ മാറിടത്തിൽ പിടിക്കുന്നതും കാണാം. ഇതിന് പുറമെ ബെന്നി ഭക്ഷണം പാകം ചെയ്യുന്ന ഫോട്ടോയും സെലീന പങ്കിട്ടു. "എൻ്റെ പ്രിയപ്പെട്ടവൾ". എന്നാണ് ബെന്നി ചിത്രത്തിനോട് പ്രതികരിച്ചത്.
അതേസമയം സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയ അഭിമുഖം അടുത്തിടെ ചര്‍ച്ചയായിരുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് അവര്‍ പറഞ്ഞത്.
ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്