പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ തകർത്തോടുകയാണ്. പൃഥ്വിരാജിന്റെ അഭിനയത്തിനും ബ്ലെസിയുടെ സംവിധാന മികവിനുമെല്ലാം എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിക്കുകയാണ്.
ഇതിനിടെ പത്തു വർഷത്തിന് ശേഷം ഒരു സിനിമ തീയേറ്ററിൽ പോയി കാണുകയാണെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.
ചിത്രത്തിന് ഒരു കുറവ് പോലും കണ്ണിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'10 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നത്. ആടിൻ്റെ ജീവിതത്തിന് വേണ്ടിയാണ് ഞാൻ പത്തു വർഷം കാത്തിരുന്നതെന്ന് തോന്നിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഹൃദയസ്പർശിയായ സിനിമയാണ്.
മലയാള സിനിമ അടുത്ത തലത്തിലേക്ക് വളർന്നുവെന്നതിൽ സംശയമില്ല. പൊതുവെ ഞാൻ കാര്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ഒരാളാണ്. പക്ഷെ ബ്ലെസിയുടെ ഈ സിനിമ അതിലെ സൂഷ്മാംശത്തെ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അഭിനന്ദിക്കുന്നു. ഈ പത്തുവർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല' എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്