പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നടിയാണ് സായ്പല്ലവി. സായ്പല്ലവി പിന്നീടെത്തിയത് ധനുഷിനൊപ്പം തകർപ്പൻ നൃത്തചുവടുകളോടെയായിരുന്നു. മാരി 2 വിലെ പാട്ട് ലോകം മുഴുവൻ സ്വീകരിച്ചു.
സിനിമയില്‍ അഭിനയിക്കുന്നതിന് നടി സായ്പല്ലവിയ്ക്കുള്ള നിബന്ധനകള്‍ അടുത്തിടെ മാദ്ധ്യമങ്ങളില്‍ വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഗ്ലാമർ വേഷങ്ങള്‍ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.
ഗ്ലാമറിനുള്ള വ്യക്തി മാത്രമായി ആളുകള്‍ തന്നെ കാണരുത് എന്നാണ് ആഗ്രഹം എന്ന് നടി പറയുന്നു. ഇതേ തുടർന്നാണ് ഗ്ലാമർ വേഷങ്ങള്‍ ഒഴിവാക്കുന്നത്. പൊതുജനങ്ങള്‍ തന്നെ കഴിവിന്റെ പേരില്‍ കാണണം വിലയിരുത്തണം.
ശരീരം കാണാൻ നടക്കുന്ന മറ്റൊരു കൂട്ടം പ്രേഷകരെ തൃപ്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അങ്ങിനെ പ്രേഷകർ ആരും തന്നെ കാണേണ്ട. അത്തരം ദൃഷ്ടികള്‍ തന്നില്‍ പതിയണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.
ജോർജിയയില്‍ മെഡിസിന് പഠിക്കുമ്ബോഴാണ് സിനിമയില്‍ അഭിനയിക്കാനായി അവസരം ലഭിക്കുന്നത്. പ്രേമം സിനിമയിലേക്ക് അല്‍ഫോണ്‍സ് പുത്രൻ വിളിച്ചപ്പോള്‍ യഥാർത്ഥത്തില്‍ ഞെട്ടിപ്പോയി.
അതൊരു തട്ടിപ്പ് കോളാണെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് യഥാർത്ഥത്തില്‍ തന്നെ സിനിമയിലേക്ക് വിളിച്ചതാണെന്ന് വ്യക്തമായി. ഇതോടെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. സായ്പല്ലവിയുടെ പുതിയ ചിത്രം അമരൻ ഈ മാസം 31 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്