പെപ്‌സികോയുടെ ജനപ്രിയ പാനീയമായ സ്ലൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് കത്രീന മാറി. പകരം നയൻതാര ആണ് ആ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ പിൻമാറ്റത്തിലൂടെ കത്രീന കൈഫിന് നഷ്ടമായത് ആറ് മുതല്‍ ഏഴ് കോടിയോളം രൂപയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കത്രീനയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് സ്ലൈസിന്റെ അംബാസിഡറായി കിയാര അദ്വാനി എത്തിയിരുന്നു. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അംബാസിഡറായി അടുത്തിടെ നയന്‍താര പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കത്രീനയുടെ പിന്മാറ്റം വീണ്ടും ചര്‍ച്ചയാകുന്നത്.
ഒരു ബ്രാന്‍ഡുമായി കരാറിലേര്‍പ്പെടാന്‍ ഏകദേശം 7 കോടി വരെ കത്രീന വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ലൈസിന്റെ അംബാസിഡര്‍ സ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിലൂടെ വലിയ സാമ്പത്തിക തിരിച്ചടി കത്രീനയ്ക്കുണ്ടായതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്