രശ്മിക മന്ദന ഒരു കന്നഡ നടിയായി ആണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രമായ ഗീത ഗോവിന്ദത്തിൻ്റെ വിജയത്തിന് ശേഷം ആണ് താരം തെന്നിന്ത്യയിലുടനീളം പ്രശസ്തി നേടിയത്. ആ ചിത്രത്തിൻ്റെ വിജയത്തിന്റെ പ്രധാന കാരണം അവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി തന്നെയാണ്.
കന്നഡ താരം രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും താരം പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തമിഴ്, തെലുങ്ക് സിനിമാ വ്യവസായത്തിൽ താരം തന്റെ കരിയർ വളർത്താൻ ശ്രദ്ധിക്കുകയായിരുന്നു. ഡിയർ കോമ്രേഡ് എന്ന റൊമാന്റിക് ചിത്രത്തിനായി താരം വീണ്ടും ദേവരകൊണ്ടയുമായി ഒന്നിച്ചു.
അന്നുമുതൽ രശ്‌മിക മന്ദന ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും അവകാശപ്പെടുമ്പോൾ, ആരാധകർക്ക് അവരെ വീണ്ടും സ്‌ക്രീനിൽ ഒരുമിച്ചു കാണാൻ കാത്തിരിക്കുകയാണ്.
എന്നാൽ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്‌മിക ഇപ്പോൾ. ഇരുവരും തിരക്കഥകൾ കേൾക്കുകയാണെന്നും ഉടൻ ഒരു സിനിമയ്ക്കായി ഒരുമിക്കുമെന്നും ആണ് രശ്മിക പ്രതികരിച്ചത്. "ഞങ്ങൾ തീർച്ചയായും ഒരുമിച്ചുള്ള ഒരു സ്ക്രിപ്റ്റിനായി തിരയുകയാണ്. ശരിക്കും രസകരമായ എന്തെങ്കിലും വന്നാൽ, തീർച്ചയായും ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യും എന്നാണ് താരം പറഞ്ഞത്".
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്