രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ സൂപ്പർഹിറ്റായിരുന്നു. ഏകദേശം 900 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.
പഠാനും ജവാനും ശേഷം ബോളിവുഡിലെ മറ്റൊരു വൻ വിജയമായി അനിമൽ മാറി. ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ചിത്രത്തിലെ നായിക രശ്മിക മന്ദാനയുടെ പ്രണയകഥകളാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത്.
നടി വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകാൻ പോകുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇരു താരങ്ങളും അത് നിഷേധിച്ചു.
അനിമലിൻ്റെ വിജയത്തിന് ശേഷം രശ്മിക തൻ്റെ പ്രതിഫലം നാല് കോടിയായി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തുടർച്ചയായ വിജയങ്ങൾ നടിയുടെ താരമൂല്യം ഉയർത്തിയതായാണ് റിപോർട്ടുകൾ. എന്നാൽ വാർത്ത കണ്ടതിന് ശേഷമുള്ള രശ്മികയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
"ഇതൊക്കെ കണ്ടിട്ട് ശരിക്കും ആലോചിക്കണം എന്ന് തോന്നുന്നു.. എന്തിനാണെന്ന് എൻ്റെ നിർമ്മാതാക്കൾ ചോദിച്ചാൽ ഞാൻ പറയും "പുറത്തുള്ള മാധ്യമങ്ങളാണ് ഇത് പറയുന്നത് സാർ.. അതുകൊണ്ട് അവരുടെ വാക്കുകളിൽ ജീവിക്കണം എന്ന് തോന്നുന്നു. ഞാന്‍ എന്തു ചെയ്യാനാ? രശ്മിക പറഞ്ഞു.
സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ 900 കോടിയിലധികം രൂപയാണ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് ചിത്രം നേടിയത്. രശ്മിക മന്ദാനയെ കൂടാതെ രൺബീർ കപൂർ, ട്രിപ്റ്റി ദിമ്രി, ബോബി ഡിയോൾ, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അജയ് ദേവ്ഗണിൻറ്റെ സിങ്കം എഗെയ്‌നൊപ്പം ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്ന പുഷ്പ 2 ൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്