കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയം തെന്നിന്ത്യൻ സിനിമാലോകത്ത് ചർച്ചാ വിഷയമാണ്. വിഷയത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾ ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ വിജയ്‌ക്കൊപ്പമുള്ള രശ്മികയുടെ ലഞ്ച് ഡേറ്റ് ഫോട്ടോകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, വിജയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രശ്മിക മന്ദാനയുടെ മറുപടി വൈറലായിരിക്കുകയാണ്. പുഷ്പ 2ലെ കിസ്സിക്ക് എന്ന ഗാനത്തിൻ്റെ ലോഞ്ചിംഗിനിടെയായിരുന്നു രശ്മികയുടെ പ്രതികരണം.
റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ എന്ന ചോദ്യത്തിന്, 'എല്ലാർക്കും തെരിഞ്ച വിഷയം താ', എന്നാണ് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുമുണ്ട്.
അതേസമയം രശ്മികയുടെ പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്