അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ മുങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
മലയാളത്തിൽ നിന്ന് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും പങ്കെടുത്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി.
കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്.
തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം പങ്കെടുത്തു. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി.
അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന, മഹേഷ് ബാബു, രാം ചരണ്‍, യഷ്തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്