ഹൈദരാബാദ്: ക്ഷത്രിയ സമുദായത്തെ അപമാനിച്ചു എന്നാരോപിച്ച് അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2'വിനെതിരെ രജ്പുത് നേതാവ് രാജ് ശെഖാവത്ത് രംഗത്ത്.
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ് ശെഖാവത്ത് എന്ന പൊലീസ് ഓഫീസറുടെ വേഷം ചൂണ്ടിക്കാണിച്ചാണ് രാജ് ശെഖാവത്ത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ എക്സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
സിനിമ ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണെന്നും നിര്‍മാതാക്കളെ കര്‍ണിസേന വീട്ടില്‍കയറി തല്ലുമെന്നും രാജ് ശെഖാവത്ത് ഭീഷണിയുയര്‍ത്തി."പുഷ്പ 2ല്‍ 'ശെഖാവത്ത് ' എന്ന പേരില്‍ ഒരു നെഗറ്റിവ് റോളുണ്ട്. വീണ്ടും ക്ഷത്രിയര്‍ക്കു നേരെ അധിക്ഷേപം. കര്‍ണി സൈനികര്‍ തയാറായിരിക്കൂ, സിനിമയുടെ നിര്‍മാതാവ് ഉടനെ തല്ലുകൊള്ളും.
ശെഖാവത്ത് സമുദായത്തെ വളരെ മോശമാക്കി അവതരിപ്പിച്ചിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്ഷത്രിയരെ അപമാനിക്കുകയാണ്. സിനിമയില്‍ പലതവണ ശെഖാവത്ത് എന്ന പദം ഉപയോഗിക്കുന്നതിലൂടെ ക്ഷത്രിയ വികാരം വ്രണപ്പെടുത്തുന്നു. ഇത് നീക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെടുകയാണ്. ഇല്ലെങ്കില്‍ സകല പരിധികളും ലംഘിച്ച് നിര്‍മാതാക്കളെ വീട്ടില്‍കയറി തല്ലാന്‍ കര്‍ണി സേന മടിക്കില്ല". എന്നാണ് -രാജ് ശെഖാവത്ത് എക്സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്