നയൻതാര - ധനുഷ് തർക്കത്തിൽ പ്രതികരണവുമായി രാധിക ശരത് കുമാർ രംഗത്ത്. വിഗ്നേഷ് ശിവൻ - നയൻതാര പ്രണയ ബന്ധത്തെ കുറിച്ച് ധനുഷ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് രാധിക ശരത് കുമാർ വ്യക്തമാക്കിയത്.
ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ഇല്ലേ എന്ന് ധനുഷ് ചോദിച്ചുവെന്നാണ് നടി വ്യക്തമാക്കിയത്. നയൻ താരയും വിഗ്നേഷ് ശിവനും ഒരുമിച്ച് പുറത്ത് പോകുന്നതിനെ കുറിച്ചായിരുന്നു ധനുഷ് ചോദിച്ചത്. വിഷയത്തിൽ താൻ അറിഞ്ഞതേയില്ലെന്ന് ധനുഷിന് മറുപടി നൽകിയെന്നും രാധിക ശരത്കുമാർ വ്യക്തമാക്കി.
നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഈ സംഭവമെന്നാണ് രാധിക പറഞ്ഞത്. നയൻതാര അഭിനയിച്ച സിനിമ വിഗ്നേഷ് ശിവനാണ് സംവിധാനം ചെയ്തത്. ധനുഷായിരുന്നു ചിത്രത്തിൻ്റെ നിർമ്മാതാവ്. രാധിക ശരത്കുമാറും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്