ന്യൂഡല്‍ഹി: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയും പിന്നാലെ മരിച്ചിട്ടില്ലെന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാം വീഡിയോയും ഏറെ ചർച്ചയായിരുന്നു. സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യമെന്ന് അവർ പിന്നീട് വിശദീകരിച്ചു.
നടപടിയില്‍ വൻ വിമർശനം ഉയരുന്നതിനിടെ താരത്തെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് സാം ബോംബേ. 'ഹിന്ദുസ്ഥാൻ ടൈംസി'ന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പൂനത്തിന്റെ പ്രവർത്തിയിൽ ഞെട്ടലില്ലെന്നും സന്തോഷം മാത്രമാണെന്നും സാം വ്യക്തമാക്കി. "അവൾ ജീവിച്ചിരിപ്പുണ്ട്... അത് മതി എനിക്ക്... അൽഹംദുലില്ലാഹ്..." സാം പ്രതികരിച്ചു.
ക്യാൻസർ ബാധിച്ച് പൂനം മരിച്ചെന്ന വാർത്ത കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. ഉള്ളില്‍ ഒന്നും സംഭവിച്ചില്ല. നഷ്ടബോധവും ഉണ്ടായിരുന്നില്ല.
ഇതു നടക്കാൻ സാധ്യതയില്ലെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. ദിവസവും അവള്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. എന്തെങ്കിലും പറ്റിയെങ്കില്‍ താൻ അറിയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ ഇതുവരെ വിവാഹമോചിതരായിട്ടില്ല. അവൾ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള ആളാണ്.'- സാം പ്രതികരിച്ചു.
വിവാദമായ ക്യാൻസർ ബോധവത്കരണ കാമ്പയിനിൻ്റെ പേരിൽ പൂനത്തിനെതിരെ ഉയർന്ന വിമർശനങ്ങളും സാം ബോംബെ തള്ളിക്കളഞ്ഞു. സ്വന്തം പേരും അന്തസ്സും തീർത്തും അവഗണിച്ചുകൊണ്ട് ആരെങ്കിലും ഒരു വിഷയത്തിൽ ബോധവൽക്കരണം നടത്താൻ രംഗത്തിറങ്ങിയാൽ നാം അവരെ ബഹുമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്