മുംബൈ: ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെ ഉയർന്ന 'ലവ് ജിഹാദ്' ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാൻ. കുടുംബത്തിലെ വിവാഹങ്ങളെ ഉദാഹരിച്ച് വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഗൗരി സ്പ്രാറ്റിനെ വിവാഹം ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ആമിർ ഖാനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ബിജെപി നേതാക്കളടക്കം ചിലർ നടനെ "ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ" എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായാണ് ആമിർ തന്റെ കുടുംബത്തിലെ മതാന്തര വിവാഹങ്ങളെക്കുറിച്ച് പരാമർശിച്ചത്.
"എന്റെ രണ്ട് സഹോദരിമാരും ഹിന്ദു കുടുംബങ്ങളിലേക്കാണ് വിവാഹം കഴിച്ചത്. എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്റെ ബന്ധുവായ മൻസൂർ ഒരു ക്രിസ്ത്യൻ യുവതിയെയാണ് വിവാഹം ചെയ്തത്. റീനയോ കിരണോ ഗൗരിയോ എന്നെ വിവാഹം ചെയ്തതിന്റെ പേരിൽ മതം മാറിയിട്ടില്ല. ഗൗരി ഹിന്ദുവല്ല, ക്രിസ്ത്യാനിയാണ്. മാത്രമല്ല, മതപരമായ കാര്യങ്ങളിൽ അത്ര സജീവമായ ഒരാളുമല്ല. കാലം മുന്നോട്ട് പോകുമ്പോൾ ജീവിതം കൂടുതൽ തമാശ നിറഞ്ഞതാകുകയാണ്," ആമിർ പറഞ്ഞു.
ദീർഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലാണ് ആമിർ രജിസ്റ്റർ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
