തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

AUGUST 4, 2026, 10:08 AM

 തിരുവനന്തപുരം: തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശത്തെ തുടർന്ന് എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നഴ്‌സസ് അസോസിയേഷൻ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്.

 സമരത്തിലേർപ്പെട്ട ജീവനക്കാർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ലയെന്ന് സമ്മതിച്ച് മാനേജ്മെന്റും ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇന്നത്തെ ചർച്ച. തൃശൂർ സിറ്റി അസി. പോലീസ് കമ്മീഷണർ ടി.ആർ. രാജേഷും സന്നിഹിതനായിരുന്നു. 

 സമരത്തിൽ പങ്കെടുത്ത മുഴുവൻ നഴ്സിംഗ് ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടംഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. മേൽപ്പറഞ്ഞ ജീവനക്കാരെ 80:20 അനുപാതത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ (ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ 40% ജീവനക്കാരെയും, തുടർന്ന് ബാക്കി 40% ജീവനക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ) പുനഃപ്രവേശിപ്പിക്കാമെന്ന മാനേജ്മന്റ് തീരുമാനം യൂണിയൻ അംഗീകരിച്ചു.

vachakam
vachakam
vachakam

 കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള നഴ്സിംഗ് ജീവനക്കാരെ ആദ്യം ഒരു വർഷത്തേക്കും പിന്നീട് മൂന്ന് വർഷത്തേക്കും, തുടർന്ന് അഞ്ച് വർഷത്തേക്കും നിയമിക്കുന്നതാണെന്ന് മാനേജ്മെന്റ് സമ്മതിച്ചു. ജനറൽ ഷിഫ്റ്റ് ഒഴികെ സ്ഥാപനത്തിലെ എല്ലാ നഴ്സിംഗ് ജീവനക്കാരുടെയും ഷിഫ്റ്റ് സമ്പ്രദായം 6-6-12 എന്ന രീതിയിൽ ക്രമീകരിക്കും. ശമ്പളവർധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ മാനേജ്‌മെന്റും യൂണിയനും തമ്മിൽ തൊഴിൽവകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കുമെന്ന് ഇരുകക്ഷികളും സമ്മതിച്ചു.  ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികളായ ഡോ. ബെന്നി ജോസെഫ് നീലയാങ്കാവിൽ, ഫാദർ. ജസ്റ്റിൻ പൂഴിക്കുന്നേൽ, ജോഷി പാവിൽ, യൂണിയൻ പ്രതിനിധികളായ എം. ജാസ്മിൻഷാ, ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam