ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദങ്ങളില്‍ പ്രതികരണവുമായി നിർമ്മാതാവ് വിനോദ് കുമാർ രംഗത്ത്.
പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ലെന്നും, കോടതി ഇടപെട്ട് ‘എല്ലാവർക്കും ഒരിക്കല്‍’ എന്ന ഉത്തരവ് കൊണ്ടുവരണമെന്നും കണ്മണി അൻപോട് ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിനോദ് കുമാർ പ്രതികരിച്ചു.
‘പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ല. ഇതിന് ഒരു അവസാനം വേണം. കോടതി ഇടപെട്ട് ‘എല്ലാവർക്കും ഒരിക്കല്‍’ എന്ന ഉത്തരവ് കൊണ്ടുവരണം.
ഒരു പ്രത്യേക ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം സൃഷ്ടിച്ചത്, ഗാനം നിർമ്മിക്കാൻ ചലച്ചിത്ര നിർമ്മാതാവ് പണം നല്‍കിയിട്ടുമുണ്ട്’, പാട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിനോദ് കുമാർ എക്‌സില്‍ കുറിച്ചു.
അതേസമയം, തൻ്റെ പാട്ടുകളുമായി ബന്ധപ്പെട്ട് ഇളയരാജ വിവാദങ്ങള്‍ സൃഷ്ടിക്കുക ഇപ്പോള്‍ പതിവാണ്. മുൻപും രജനികാന്ത് ചിത്രമായ കൂലിയുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ ഒരു വിവാദം ഇളയരാജ ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്