മുംബൈ: ബോളിവുഡ് നടി നെഹ പെന്‍ഡ്സെയുടെ വസതിയില്‍ മോഷണം. നടിയുടെ ഫ്ലാറ്റില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി.
ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബില്‍ഡിംഗിന്‍റെ 23-ാം നിലയിലുള്ള ഫ്‌ളാറ്റിലാണ് മോഷണം നടന്നതെന്ന് നടിയുടെ ഭര്‍ത്താവ് ഷാര്‍ദുല്‍ സിംഗ് ബയാസിന്റെ ഡ്രൈവര്‍ രത്‌നേഷ് ഝായുടെ പരാതിയില്‍ പറയുന്നു.
നേഹയുടെ ഭര്‍ത്താവിന്‍റെ ഡ്രൈവറാണ് പരാതി നല്‍കിയത്. വിവാഹ സമ്മാനമായി നാല് വര്‍ഷം മുമ്ബ് ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഝാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരൻ കുമാര്‍ സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്